ANKYLOSING SPONDYLITIS

നട്ടെല്ലിനേയും കൂടാതെ നട്ടെല്ലിനേയും ഇടുപ്പെല്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സന്ധിയെയും ബാധിക്കുന്ന നീർവീക്കം ആണ് ഇത്.

ഇരുപതു വയസിനും മുപ്പതിനും ഇടയിലാണ് ഇത് തുടങ്ങുന്നത്. പുരുഷന്മാരിലാണ് കൂടുതൽ കാണപ്പെടുന്നത്.

പാരമ്പര്യം ഒരു കാരണമാണ്.

ലക്ഷണങ്ങൾ:
നടുവേദന , രാവിലെ നടുവിന് മുറുക്കം, അനക്കാനുള്ള ബുദ്ധിമുട്ട് .
നടുവേദന കാലിലേക്ക് വ്യാപിക്കാം. കുറച്ചുനേരം ഇരിക്കുമ്പോൾ വേദന കൂടുകയും പതുക്കെ നടക്കുമ്പോൾ വേദന കുറയുന്നതായും അനുഭവപ്പെടുന്നു.
നടുവേദന പതിയെ മുകളിലേക്ക് വ്യാപിച്ചു നട്ടെലിനെ മുഴുവനായി ബാധിക്കാം, ഇങ്ങനെ വരുമ്പോൾ
കഴുത്തു വേദന,കഴുത്ത്‌ തിരിക്കാനുള്ള ബുദ്ധിമുട്ട് ,കൈകളിലേക്ക് വ്യാപിക്കുന്ന വേദന മുതലായവ ഉണ്ടാകാം.

നടു അനക്കാനുള്ള ബുദ്ധിമുട്ടാണ് ഏറ്റവും ആദ്യം ഉണ്ടാകുന്നത്.അസുഖം മുകളിലേക്ക് വ്യപിക്കുന്നതിനനുസരിച് ചെറിയ രീതിയിൽ കൂന് രൂപപ്പെടാം .
വേദന കൊണ്ട് ഉറക്കക്കുറവും ക്ഷീണവും ഉണ്ടാകാം. ചില ആളുകളിൽ കണ്ണിൽ നീർവീക്കം ഉണ്ടാകാം.

പരിശോധനകൾ:
രക്ത പരിശോധന,എക്സ് -റേ,MRI

എങ്ങനെ നിയന്ത്രിക്കാം :
തുടർച്ചയായി ഇരിക്കാതെ ഇടയ്ക്ക് കൃത്യമായ ബ്രേക്ക് എടുക്കുക .
വളഞ്ഞുകൂടി ഇരിക്കാതെ ശരിയായി നിവർന്ന് ,പുറകിൽ സപ്പോർട്ട് കൊടുത്ത്‌ ഇരിക്കുക.

ഇടയ്ക്കു പുറകിലേക്ക് സ്ട്രെച്ച് ചെയ്യുക .
രാവിലെ ചെറിയ രീതിയിലുള്ള വ്യായാമം ചെയുക .നീന്തലാണ് ഏറ്റവും നല്ലത്.

മരുന്നുകൾ :

വേദന, സ്റ്റിഫ്‌നെസ്സ് മുതലായവയ്ക്കും ,നീർവീക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾക്കും കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.
രോഗത്തോടൊപ്പം രോഗിയുടെ പ്രത്യേകതകളും ശീലങ്ങളും ,മുൻപ് വന്നിട്ടുള്ള അസുഖങ്ങൾ ,പാരമ്പര്യ ഘടകങ്ങൾ തുടങ്ങിയവ എല്ലാം കണക്കിലെടുത്തു കൊണ്ടുള്ള ചികിത്സയും ആവശ്യമാണ്.

Scroll to Top