ഓസ്റ്റിയോപോറോസിസ്

എല്ലുകളുടെ ബലം കുറഞ്ഞ്, പെട്ടെന്ന് പൊട്ടൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇത് . ആർത്തവ വിരാമത്തിന് ശേഷമുള്ള ഹോർമോൺ വ്യതിയാനം മൂലം എല്ലുകളുടെ ബലം കുറയുന്നു. അതിനാൽ സ്ത്രീകളിലാണ് ഇത്  കൂടുതലായും കാണപ്പെടുന്നത് . പ്രായം കൂടുന്നതിനനുസരിച്ചും എല്ലുകളുടെ കട്ടി കുറഞ്ഞു വരുന്നു.

കാരണങ്ങൾ :

  • പാരമ്പര്യമായി കാണപ്പെടാം.
  • അമിതമായ മദ്യപാനം ,പുകവലി.
  • ഹോർമോൺ വ്യതിയാനം
  • സ്റ്റിറോയിഡ് മരുന്നുകളുടെ അമിതമായ ഉപയോഗം
  • വളരെ കാലമായുള്ള പോഷകക്കുറവ് .

ലക്ഷണങ്ങൾ

  • ഒടിവുകൾ ഉണ്ടാകുമ്പോഴാണ് ഓസ്റ്റിയോപോറോസിസ് കൂടുതലും കണ്ടുപിടിക്കുന്നത് .
  • ചെറിയ വീഴ്ച കൊണ്ടും ഒടിവ് ഉണ്ടാകാം.
  • നടുവേദന നെഞ്ചിലേക്കോ വയറിലേക്കോ വ്യാപിക്കാം, അനങ്ങുമ്പോൾ വേദന കൂടുക ,നട്ടെല്ലിൽ തൊടുമ്പോൾ വേദന അനുഭവപ്പെടുക മുതലായ ലക്ഷണങ്ങൾ ഉണ്ടാകാം.
  • ഉയരം കുറയുക,കൂന് ഉണ്ടാവുക എന്നിവയും ലക്ഷണങ്ങളാണ്.

കൂടുതൽ ശ്രദ്ധിക്കേണ്ടത് ആരൊക്കെ :

  • പാരമ്പര്യമായി കുടുംബത്തിൽ ഓസ്റ്റിയോപോറോസിസ് ഉള്ളവർ
  • സ്ത്രീകൾ
  • കാൽസ്യം കുറവുള്ളവർ
  • 40 വയസിനു മുകളിലുള്ളവർ
  • ഹോർമോൺ വ്യതിയാനം ഉള്ളവർ .

പരിശോധനകൾ

പരിശോധനകളിലൂടെ മറ്റു അസുഖങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കേണ്ടതാണ്. എല്ലിന്റെ കട്ടി കുറയുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നടത്തുന്നു.

Scroll to Top