ആർത്തവ ക്രമക്കേടുകൾ -Secondary Amenorrhea

16 നും 44 വയസിനും ഇടയിലുള്ള സാധാരണ രീതിയിൽ ആർത്തവം നടന്നു കൊണ്ടിരുന്ന സ്ത്രീകളിൽ, ഗർഭ കാലത്തും പ്രസവശേഷം കുറച്ചുകാലത്തേക്കും അല്ലാതെ, ആറുമാസത്തിലധികം ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ എന്തെല്ലാം കാരണങ്ങൾ കൊണ്ടാവാം??

പുരുഷ ഹോർമോൺ ചെറിയ അളവിൽ സ്ത്രീകളിൽ കാണപ്പെടുമെങ്കിലും ഇത് അളവിൽ കൂടുന്നത് ആർത്തവം ക്രമം തെറ്റാൻ കാരണമാകുന്നു.

അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനം കൂടുന്നത്(ഇതിനുള്ള പ്രധാന കാരണം അമിതമായ മാനസിക സമ്മർദ്ദം ആണ്).

ശരീരം ഇൻസുലിൻ  ശരിയായി ഉപയോഗിക്കാത്തതുമൂലം ഇൻസുലിന്റെ അളവ് കൂടുന്നത്

-മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ പുരുഷ ഹോർമോൺ കൂടുതലായി കാണപ്പെടുന്നു.

യൂട്രസിന്റെ ആന്തരിക ആവരണത്തിനുണ്ടാകുന്ന TB പോലുള്ള അണുബാധകൾ (Tubercular Endometritis), ഒട്ടിപിടിക്കുന്ന അവസ്ഥ (Uterine Synechiae/Asherman’s Syndrome),ലേസർ ,റേഡിയേഷൻ ഇവയ്ക്കു ശേഷം .

അണ്ഡാശയത്തിന്റെ (Ovary) പ്രവർത്തനം നേരത്തെ നിന്ന് പോകുന്ന (Premature ovarian failure) അവസ്ഥ ഉണ്ടാകാം. ഇതിൽ ഓവറിയിലെ അണ്ഡം / ovum ആകാനുള്ള കോശങ്ങൾ (follicles) വളരെ പെട്ടെന്ന് ഇല്ലാതായി തീരുന്നു. ചിലരിൽ ഈ കോശങ്ങൾ ഉണ്ടാകുമെങ്കിലും അവ ഹോർമോണുകളോട് പ്രതികരിക്കുകയില്ല (Resistant ovarian syndrome).

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനം കൂട്ടുന്നതോ കുറയ്ക്കുന്നതോ ആയ അസുഖങ്ങൾ.

പോഷകക്കുറവ്

കിഡ്‌നിസംബന്ധമായ അസുഖങ്ങൾ

ഡയബറ്റീസ്

  • ഗർഭനിരോധനഗുളികകൾ കഴിക്കുന്നത്
  • ട്യൂമറുകൾ
  • പെട്ടെന്നുണ്ടാകുന്നമാനസികവിഷമങ്ങൾ, ടെൻഷൻ അതുപോലെതന്നെചിലമരുന്നുകളും ആർത്തവ ക്രമക്കേട് ഉണ്ടാക്കാം.